---
title: "സർക്കാർ ആശുപത്രികളെ സഹായിക്കേണ്ടത് സന്നദ്ധ പ്രവർത്തകരുടെ ബാധ്യതയാണെന്ന് തലശേരി സിഎച്ച് സെൻ്റർ ചെയർമാൻ സൈനുൽ ആബിദ്ദീൻ ; തലശേരി ജനറൽ ആശുപത്രിക്ക് ഹീറ്റ് ആൻ്റ് കൂൾ വാട്ടർ മെഷീനുകൾ കൈമാറി"
english_title: "Thalaseri CH Center Chairman Zainul Abiddin said that it is the responsibility of volunteers to help government hospitals; Handover of heat and cool water machines to Thalassery General Hospital*"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/156430/Thalaseri CH Center Chairman Zainul Abiddin said that it is the responsibility of volunteers to help government hospitals; Handover of heat and cool water machines to Thalassery General Hospital*"
published_at: "2023-10-24T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653756dace1a3_IMG-20231024-WA0035.jpg"
keywords: []
---

# സർക്കാർ ആശുപത്രികളെ സഹായിക്കേണ്ടത് സന്നദ്ധ പ്രവർത്തകരുടെ ബാധ്യതയാണെന്ന് തലശേരി സിഎച്ച് സെൻ്റർ ചെയർമാൻ സൈനുൽ ആബിദ്ദീൻ ; തലശേരി ജനറൽ ആശുപത്രിക്ക് ഹീറ്റ് ആൻ്റ് കൂൾ വാട്ടർ മെഷീനുകൾ കൈമാറി

> **Lead Summary:** സർക്കാർ ആശുപത്രികളെ സഹായിക്കേണ്ടത് സന്നദ്ധ പ്രവർത്തകരുടെ ബാധ്യതയാണെന്ന് തലശേരി സിഎച്ച് സെൻ്റർ ചെയർമാൻ സൈനുൽ ആബിദ്ദീൻ 

## Article Content

സർക്കാർ ആശുപത്രികളെ സഹായിക്കേണ്ടത് സന്നദ്ധ പ്രവർത്തകരുടെ ബാധ്യതയാണെന്ന് തലശേരി സിഎച്ച് സെൻ്റർ ചെയർമാൻ സൈനുൽ ആബിദ്ദീൻ 

തലശേരി ജനറൽ ആശുപത്രിക്ക് ഹീറ്റ് ആൻ്റ് കൂൾ വാട്ടർ മെഷീനുകൾ കൈമാറി* സാദാരണക്കാരും നിർദ്ദരരുമായ പൊതു ജനങ്ങൾ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളെ പൊതു സമൂഹം ചേർത്ത് പിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തലശ്ശേരി സി എച്ച് സെന്റർ ചെയർമാൻ സൈനുൽ ആബ്ദിൻ.

സന്നദ്ധ സംഘടനകളും സാമൂഹ്യ പ്രവർത്തകരും ഇത്തരത്തിൽ നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. അബുദാബി തലശ്ശേരി നിയോജക മണ്ഡലം കെ എം സി സി യും, തലശ്ശേരി സി എച്ച് സെന്റർ അബുദാബി ചാപ്റ്റർ കമ്മിറ്റിയും തലശ്ശേരി ഗവ ജനറൽ ആശുപത്രിക്ക് നൽകിയി രണ്ടു ഹീറ്റ് ആന്റ് കൂൾ വാട്ടർ മെഷിൻ കൈമാറി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം .

ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രാജീവ്, സി എച്ച് സെന്റർ സെക്രട്ടറി അഡ്വ. കെ എ ലത്തീഫ്, ഭാരവാഹികളായ ഏ കെ ആ ബൂട്ടി ഹാജി, കെ പി അബ്ദുൾ ഗഫൂർ, റഹ്ദാദ് മൂഴിക്കര, കെ എ റഷീദ് കരിയാടൻ, മുനിർ എൻ പി, സി കെ പി റയീസ്, ഇ കെ റഫീഖ്, ഏ കെ സകറിയ, ചെറുവക്കര അഹമ്മദ് അൻവർ, റഷീദ് തലായി, നൗഷാദ് പൊന്നകം, പി പി സിറാജ്, യു സി മുസ്തഫ, ഹാഷിക് മട്ടാമ്പ്രം, റാഫി, തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/156430/Thalaseri CH Center Chairman Zainul Abiddin said that it is the responsibility of volunteers to help government hospitals; Handover of heat and cool water machines to Thalassery General Hospital*)